ബാവുപ്പറമ്പ്: പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനശാലയുടെ പരിധിയിൽ താമസിക്കുന്ന 75 വയസ്സ് തികഞ്ഞ വരെ ആദരിക്കുകയും വിഷു കോടി വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വീട്ടുപടിക്കൽ പുസ്തകമെത്തിക്കുന്ന വായനാ വസന്തം പരിപാടി സുധാമണിക്ക് പുസ്തം കൊടുത്തു കൊണ്ട് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് ജയകൃഷ്ണൻ ടി.വി. ഉദ്ഘാടനം ചെയ്തു.

കെ.വി. പുഷ്പജന്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ വായനശാലാ പ്രസിഡണ്ട് പ്രസാദ് ബാവുപ്പറമ്പ് അധ്യക്ഷം വഹിച്ചു. വായനശാലാ സെക്രട്ടറി മധു സ്വാഗതം പറഞ്ഞു. പരിപാടിക്ക് ആശംസ അർപ്പിച്ച് ബാലകൃഷ്ണൻ.പി.പി. സംസാരിച്ചു. വനിതാവേദി സെക്രട്ടറി മോനിഷ നന്ദി പ്രകാശിപ്പിച്ചു..
Bavuparamba Public Library