ആദ്യകാല കമ്യൂണിസ്‌റ്റ് പാർടി നേതാവും സി പി ഐ -എം തളിപ്പറമ്പ ഏരിയാ സെക്രട്ടറിമായിരുന്ന തൃച്ചംബരം സ്‌കൂളിന് സമീപത്തെ കീറ രാമൻ (89) അന്തരിച്ചു.മുയ്യം സ്വദേശിയാണ്.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലാണ് മരിച്ചത്.
തളിപ്പറമ്പ് മേഖലയിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന നേതാക്കളിൽ പ്രധാനിയാണ്.
1977മുതൽ 86വരെ സി പി ഐ _എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.1986 സി എം പി രൂപീകരിച്ചപ്പോൾ സംസ്ഥാന നേതാവായി പ്രവർത്തിച്ചു.പിന്നിട് സജീവ രാഷ്‌ട്രീയത്തിൽനിന്ന് മാറി നിൽക്കുകയും സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു.ആദ്യകാല നെയ്‌ത്ത് തൊഴിലാളിയായിരുന്നു.
ഭൗതിക ശരീരം ശനിയാഴ്ച രാവിലെ 9.30മുതൽ 10.30വരെ തളിപ്പറമ്പ് ടൗൺസ്‌ക്വയറിലുംഉച്ചക്ക് 12 മണിവരെ തൃച്ചംബരത്തെ വീട്ടിലും പൊതുദർശനത്തിന് വെക്കും.
സംസ്‌കാരം12 മണിക്ക് ഏഴാംമൈൽ ശ്‌മശാനത്തിൽ.
ഭാര്യ: പരേതയായ ടി രതീദേവി(റിട്ട: മാനേജർ, കല്യാശേരി സഹകരണ ബാങ്ക്).മക്കൾ: രാജേഷ് (എഞ്ചിനിയർ, ചെന്നൈ), രതീഷ് (ബംഗ്ലുരു).മരുമക്കൾ: ലിജിത രാജേഷ് (തലവിൽ), വിജി (എടാട്ട്).
Keera raman