ചിറവക്ക് ലൂർദ് ഹോസ്പിറ്റലിനു സമീപം പട്ടുവം റോഡിലെ മറിഞ്ഞ കോൺക്രീറ്റ് മിക്സിങ് വെള്ളം പമ്പ് ചെയ്തു നീക്കി.എന്നാൽ പ്രിയങ്കാ ബ്രഡ് ബേക്കറിക്കടുത്തുള്ള റോഡിലെ കയറ്റത്തിൽ കോൺക്രീറ്റ് അഞ്ച് ഇഞ്ചിലധികം കനത്തിൽ തന്നെ റോഡിൽ കുന്നുകൂടി കിടക്കുകയായിരുന്നു. വെള്ളം പമ്പ് ചെയ്തു നീക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഷവ്വലും മൺവെട്ടിയും ഉപയോഗിച്ച് സേനാംഗങ്ങൾ കോൺക്രീറ്റ് നീക്കിക്കൊണ്ടിരിക്കെ സ്ഥലത്ത് എത്തിച്ചേർന്ന നാട്ടുകാർ അതുവഴി കടന്നുപോയ കോൺക്രീറ്റ് മിക്സിങ് വണ്ടികൾ തടഞ്ഞു നിർത്തുകയും അതിലെ ജീവനക്കാരെ കൊണ്ട് തന്നെ കോൺക്രീറ്റ് കോരി മാറ്റിപ്പിക്കുകയും ചെയ്തു.
റോഡ് നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി കോൺക്രീറ്റ് മിക്സിങ് ഗതാഗതം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനാൽ പലയിടത്തും റോഡിൽ അപകട സാഹചര്യം നിലനിൽക്കുന്നുണ്ട്. ആയതിനാൽ തുടർന്നും ഇത്തരത്തിൽ പ്രതികരിക്കാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.


സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുനിൽകുമാർ എം.ബി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഗിരീഷ് .പി.വി ,അനീഷ് പാലവിള ,വിജയ്.ടി, അഭിനവ്.എസ്.ടി,ഹോം ഗാർഡുമാരായ ജയൻ .വി സജീന്ദ്രൻ. കെ എന്നിവരാണ് ഫയർ ഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.
Taliparamba fire brigade removed the concrete mixing