കോൾമൊട്ട: മസ്‌ജിദിൻ്റെ ഭണ്‌ഡാരം തകർത്ത് പണം കവർന്നു. കോൾതുരുത്തി പാലത്തിന് സമീപത്തെ കോടല്ലൂർ മുഹ്‌യുദീൻ ജുമാമസ്‌ജിദിലെ ഭണ്ഡാരമാണ് ഇന്നലെ രാത്രി തകർത്തത്. ഇന്ന് പുലർച്ചെ സുബ്ഹ് നമസ്‌കാരത്തിന് എത്തിയവരാണ് ഭണ്ഡാരത്തിൻ്റെ പൂട്ടുകൾ തകർത്ത നില യിൽ കണ്ടത്. നഷ്‌ടപ്പെട്ട പണം എത്രയാണെന്ന് വ്യക്തമല്ല. കമ്മിറ്റി ഭാരവാഹികൾ എല്ലാ മാസവും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ട്.

കഴിഞ്ഞ മാസത്തെ പണം ഈ വെള്ളിയാഴ്ച പുറത്തെടുക്കാനിരിക്കെയാണ് കവർച്ച നടന്നത്. രങ്ങായിരം രൂപയോളമാണ് മാസത്തിൽ മിക്കവാറും ഭണ്ഡാരത്തിൽ ഉണ്ടാവാറുള്ളത്. എന്നാൽ റംസാൻ മാസ ത്തിൽ ഭണ്ഡാരത്തിൽ കൂടുതൽ സംഭാവനകൾ വരാറുണ്ട്. അതിനാൽ വലിയ തുക തന്നെ നഷ്ട പ്പെട്ടിട്ടുണ്ടാകുമെന്നാണ് നിഗമനം. . കഴിഞ്ഞ വർഷവും ഇതേ ഭണ്ഡാരം കവർച്ച ചെയ്‌തിരുന്നു. ഇതേത്തുടർന്ന് രണ്ട് പൂട്ടുകളാണ് ഭണ്‌ഡാരത്തിന് ഘടിപ്പിച്ചത്. രണ്ട് പൂട്ടുകളും തകർത്താണ് ഇന്നലെ പണം കവർന്നത്.
മഹല്ല് പ്രസിഡണ്ട് ഹംസഹാജിയുടെ പരാതിയിൽ തളിപ്പറമ്പ പോലീസ് അന്വേഷണമാരംഭിച്ചു. എസ്.ഐ: ദിനേശൻ കൊതേരിയുടെ നേതൃത്വ ത്തിൽ പോലീസ് സ്ഥലത്ത് പരിശോധന നടത്തി
Theft