കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2024- 25 ഉൾപ്പെടുത്തി നിർമ്മിച്ച വനിതാ ഫിറ്റ്നസ് സെൻറർ ഫെം ഫിറ്റിന്റെ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി . പി റെജി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് നിജിലേഷ് പറമ്പൻ അധ്യക്ഷതയും സെക്രട്ടറി കെ പ്രകാശൻ സ്വാഗതവും പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുകുന്ദൻ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, അസിസ്റ്റൻറ് സെക്രട്ടറി ഹുസൈൻ കെ.കെ, ജില്ലാ പഞ്ചായത്ത് സ്ത്രീപദവി കോഡിനേറ്റർ പി.വി ശ്രീജിന, ഫിറ്റ്നസ് സെൻറർ ട്രെയിനി പ്രഗിന എന്നിവർ ആശംസ നേർന്നു സംസാരിച്ചു.വാർഡ് മെമ്പർ ഷീബ പി നന്ദി പറഞ്ഞു.
ബുക്കിംഗ് തുടരുന്നു :9947646571
Fem fit