കണ്ണൂർ: നിക്ഷേപ തട്ടിപ്പ്റോയൽ ട്രാവൻകൂർ ഡയരക്ടർക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ് . തോട്ടടയിലെ റഷീദ് മൈലാഞ്ചിക്കലിൻ്റെ പരാതിയിലാണ് കണ്ണൂരിൽ പ്രവർത്തിച്ച റോയൽ ട്രാവൻകൂർ ഫാർമേർസ് പ്രൊഡ്യൂസേർസ് കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഡയരക്ടർ രാഹുൽ ചക്രപാണി ക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.

നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കിലുള്ള പലിശ നൽകാമെന്നും നിക്ഷേപിച്ച തുക എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നും വിശ്വസിപ്പിച്ച് 2023 ഏപ്രിൽ 19 ന് പരാതിക്കാരനിൽ നിന്നും ഭാര്യയുടെ പേരിൽ 3 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം നാളിതു വരെയായി നിക്ഷേപിച്ച തുക നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
Case against royal Travancore