കണ്ണൂർ: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചു ദിവസത്തെ വിലയിടിവിന് ശേഷം സ്വർണം ഇന്ന് യൂടേണെടുത്തു. ഗ്രാമിന് 65 രൂപ ഉയർന്ന് 8,290 രൂപയും പവന് 520 രൂപ കൂടി 66,320 രൂപയുമായി.

കനം കുറഞ്ഞ ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും 50 രൂപ ഉയർന്ന് 6,795 രൂപയായി. വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം.
ഏപ്രിൽ മൂന്നിന് പവന് 68,480 രൂപ വരെ എത്തിയ ശേഷം തുടർച്ചയായ ഇടിവിലായിരുന്നു സ്വർണം. പവന് 2,600 രൂപയോളം കുറഞ്ഞ ശേഷമാണ് ഇന്നത്തെ തിരിച്ചു കയറ്റം. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങിയവർക്കും മുൻകൂർ ബുക്കിംഗ് നടത്തിയവർക്കും ലാഭമായി.
Gold rate