കണ്ണൂർ: മുഴപ്പിലങ്ങാട് എ എ ഫസിഐ ഗോഡൗണിനു സമീപം ദേശീയപാത യിൽ നിർത്തിയിട്ട ലോറി യുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. കാപ്പാട് ചോയ്യാൻ മുക്കിലെ ചെവിടൻചാൽ സിൽ സി.സി. ജിതിൻ (ഉ ണ്ണി-38) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30- ഓടെ അമ്മയോടൊപ്പം തലശ്ശേരിയിലേക്ക് പോകുന്നതിനിടയിൽ മുഴപ്പിലങ്ങാട്ടാണ് അപകടം.. ഇരു കൈകൾക്കും പരിക്കേറ്റ അജിത ആശുപത്രിയിൽ ചികിത്സയിലാ ണ്. എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആ ശുപത്രി മോർച്ചറിയിലേക്കു മാറ്റി.
വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തി നുശേഷം ഉച്ചയ്ക്ക് 12 മുതൽ കാപ്പാട് ചോയിയാൻ മൂലയിലെ വീട്ടിൽ പൊതുദർശനത്തിനുവ യ്ക്കുന്ന മൃതദേഹം ഉച്ചകഴി ഞ്ഞ് മൂന്നിന് പാലയാട് യൂണിവേഴ്സിറ്റി-അണ്ട ല്ലൂർക്കാവ് റോഡിലുള്ള അച്ഛൻ്റെ തറവാട് വീടായ കിളയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും. ജി തിൻ അവിവാഹിതനാണ്. തോട്ടട റിനോൾട്ട് കാർ ഷോറൂമിലെ മാർക്കറ്റിങ് ജീവനക്കാരനാണ്. അച്ഛൻ: റിട്ട. എസ്ഐ പ ങ്കജാക്ഷൻ. സഹോദര ങ്ങൾ: റിദിൻ (മലേഷ്യ), രാഹുൽ (ബെംഗളൂരു).
bike accident