പിലാത്തറ : കൈതപ്രത്തെ രാധാകൃഷ്ണന്‍ വധക്കേസില്‍ പ്രതി കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്കിലെ വെടിയുണ്ട കണ്ടെത്താന്‍ അന്വേഷണം.രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന വീടും പരിസരവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ്പരിശോധിച്ചു.

20നാണ് കൈതപ്രത്തെ ഗൂഡ്‌സ് ഓട്ടോഡ്രൈവറായ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്.രാധാകൃഷ്ണന് വേണ്ടി കൈതപ്രത്ത് പുതുതായി പണിയുന്ന വീടിനുള്ളില്‍ വെച്ച് തോക്ക് കൊണ്ട് വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
കൊലപാതകത്തെ തുടര്‍ന്ന് 21 ന് റിമാന്‍ഡിലായ പ്രതി എന്‍.കെ സന്തോഷിനെ 25 ന് പയ്യന്നൂര്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടപ്പോള്‍ നടത്തിയ തെളിവെടുപ്പില്‍ വെടിയുണ്ടയുടെ കവര്‍ സമീപത്തെ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി ചൂണ്ടിക്കാട്ടി കണ്ടെടുത്തിരുന്നു.കൊല നടന്ന വീടിന് വിളിപ്പാടകലത്ത് താമസിക്കുന്ന രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ വാടക വീട്ടിന്റെ പിറകില്‍ നിന്നാണ് തോക്ക് കണ്ടെത്തിയിരുന്നത്.
bomb squad