പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി

പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി
Apr 3, 2025 05:26 PM | By Sufaija PP

കണ്ണൂർ: വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. നിർദേശം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

പരസ്യം സ്ഥാപിച്ചവർ മാറ്റാത്ത പക്ഷം കെ.എസ്.ഇ.ബി ഇവ മാറ്റുകയും ഇതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിപ്പിൽ പറയുന്നു.ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

KSEB warns

Next TV

Related Stories
എമ്പുരാൻ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

Apr 4, 2025 11:33 AM

എമ്പുരാൻ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്

എമ്പുരാൻ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ ഇ ഡി...

Read More >>
എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ; മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

Apr 4, 2025 11:00 AM

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ; മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ; മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും...

Read More >>
റെക്കോർഡിലെത്തിയ സ്വർണ്ണവിലയിൽ വൻ ഇടിവ്

Apr 4, 2025 10:30 AM

റെക്കോർഡിലെത്തിയ സ്വർണ്ണവിലയിൽ വൻ ഇടിവ്

റെക്കോർഡിലെത്തിയ സ്വർണ്ണവിലയിൽ വൻ ഇടിവ്...

Read More >>
വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി

Apr 4, 2025 09:56 AM

വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി

വിവാഹ സൽക്കാരത്തോട്നുബന്ധിച്ച് ഐ ആർ പി സി മുയ്യം ലോക്കലിന് സാമ്പത്തിക സഹായം നൽകി...

Read More >>
തളിപ്പറബ സി എച്ച് എം ആർ ഐ സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

Apr 4, 2025 09:44 AM

തളിപ്പറബ സി എച്ച് എം ആർ ഐ സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികാഘോഷം സംഘടിപ്പിച്ചു

തളിപ്പറബ സി എച്ച് എം ആർ ഐ സ്പെഷ്യൽ സ്കൂളിൻ്റെ വാർഷികാഘോഷം...

Read More >>
Top Stories










News Roundup