പാച്ചേനി : പാച്ചേനി ഗവൺമെന്റ് ഹൈസ്കൂളിലെ ഗാർഡൻ വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ ഷിൽന മുകുന്ദൻ പി. വി.നിർവഹിച്ചു. ഉദ്ഘാടന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനിത പി.എം അധ്യക്ഷത വഹിച്ചു.

സ്കൂൾ എസ്. എം. സി ചെയർമാൻ രാജൻ,കൃഷി അസിസ്റ്റൻ്റ് സജീവൻ കെ പി, ഷിജോയ്, രാകേഷ്,സുനിത, ജ്യോതി, ഷൈനി, രജിന സ്കൂൾ സീനിയർ അസിസ്റ്റന്റ് മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. തോട്ടത്തിൽ നിന്ന് പയർ, വെണ്ട,വെള്ളരി, വഴുതിന, കയ്പ തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്.
Noon Meal Garden