ന്യൂഡൽഹി :നിർമ്മാണം നടന്നുവരുന്ന ദേശീയപാത 66 ൽ തളിപ്പറമ്പിൽ പരിയാരം സെൻറർ, ഏമ്പേറ്റ് എന്നീ പ്രദേശങ്ങളിൽ സുരക്ഷാമാർഗ്ഗം എന്ന നിലയിൽ മേൽപ്പാലങ്ങൾ നിർമ്മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിൽ ജെബീ മേത്തർ എംപി ആവശ്യപ്പെട്ടു.

പരിയാരത്ത് ഒമ്പത് മീറ്ററും, എമ്പേറ്റ് അഞ്ച് മീറ്ററും താഴ്ചയിലാണ് ദേശീയപാത കടന്നുപോകുന്നത് ദേശീയപാത ഇരു ഗ്രാമങ്ങളെയും അക്ഷരാർത്ഥത്തിൽ കീറിമുറിച്ചിരിക്കുകയാണ് ഇരു ഭാഗങ്ങളിലുമുള്ള ആരാധനാലയങ്ങൾ വിദ്യാലയങ്ങൾ ആശുപത്രികൾ മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരണമെങ്കിൽ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
ആയിരക്കണക്കിന് ജനങ്ങൾ ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികൾ മാസങ്ങളായി സമര രംഗത്താണ് മഹിളാ സാഹസ് കേരള യാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനത്തിനിടെ ഈ രണ്ടു പ്രദേശങ്ങളും സന്ദർശിച്ച് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ് വിഷയത്തിൽ ഇടപെടണമെന്ന് പ്രദേശത്തെ ജനജീവിതം സുഖമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എം പി ജെബി മേത്തർ മന്ത്രിയോട് നേരിട്ട് അഭ്യർത്ഥിച്ചു.
Flyovers should be constructed in Pariyaram Center