പരിയാരം: തിരുവട്ടൂർ അവിങ്ങും പൊയിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരം നശിപ്പിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരു വർഷം മുമ്പ് നിരന്തരം കോൺഗ്രസ് കൊടിമരം തകർക്കുന്നതുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് സ്റ്റേഷനിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിനുശേഷം പ്രദേശത്ത് കൊടികൾ പറിക്കുന്നത് അവസാനിച്ചിരുന്നു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ഇന്നലെ രാത്രി കോൺഗ്രസ് കൊടിമരം തകർത്ത് സിപിഎം കൊടിമരത്തിന് മുകളിൽ കൊണ്ടുവെച്ച് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തിരുവട്ടൂരിലെ സിപിഎം നേതൃത്വവും മുന്നോട്ടുവരണമെന്ന്ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി എം അൽ അമീൻ പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ആവശ്യപ്പെട്ടു.
Congress flagpole