ആലക്കോട്: ശുദ്ധ വായു ശ്വസിക്കണമെങ്കിൽ ജൈവ വൈവിധ്യങ്ങൾ സംരക്ഷിക്കണം, മലിനീകരണം തടയണം,ജീവൻ്റെ നിലനിൽപ്പിന് വായു, മണ്ണ്, ജലം സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം, കുട്ടിക്കാലത്തുതന്നെ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കണം.
ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല ആലക്കോട് പുഴയോരത്ത് നടത്തിയ നാട്ടുപച്ചജൈവ വൈവിധ്യ സംരക്ഷണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ജെ. ആർ. സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് പറഞ്ഞു.


ആലക്കോട് എൻ.എസ്എസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രാധാനാധ്യാപിക ജിഷ.ജി. നായർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജെ. ആർ. സി. ഉപജില്ല കോർഡിനേറ്റർ കെ. നിസാർ, സുരേഷ് ബാബു പി.ടി, രഘുനാഥൻ സി, അശ്വതി. പി.വി., ജെ.ആർ.സി. കൗൺസിലർ എസ് - ജയലക്ഷ്മി, കെ. എ .ആവണി പ്രസംഗിച്ചു. ആലക്കോട് എൻ എസ് എസ്. ഹയർ സെക്കണ്ടറി സ്കൂൾ ജെ.ആർ.സി. കേഡറ്റുകൾ പങ്കെടുത്തു.
Junior Red Cross