തളിപ്പറമ്പ്: മാർക്കറ്റിൽ നിന്നും ഗോദയിലും സമീപപ്രദേശങ്ങളിലേക്കും ഒഴുകിവന്ന് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പ്രത്യേകിച്ച് പൊതുജനങ്ങൾക്കും കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ എസ് റിയാസ് തളിപ്പറമ്പ് ജുമാമസ്ജിദ് മുത്തവല്ലിക്ക് നിവേദനം നൽകി.
ഇതിനെതിരെ മുൻപും മുൻ കമ്മറ്റിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും ദുർഗന്ധവും മാലിന്യവും കാരണം ആരോഗ്യപരമായ പ്രശ്നങ്ങൾ രൂക്ഷമാവുകയാണെന്നും യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണണമെന്നും പരാതിയിൽ പറയുന്നു. അല്ലാത്തപക്ഷം സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചു.
Sewage issue in Thaliparam market