പരിയാരം : സംസ്ഥാനത്തെ റേഷൻ കടകളിലെ രൂക്ഷമായ അവശ്യ ധാന്യങ്ങളുടെ ധൗർലഭ്യം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതപ്പിലെ പൊയിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണാസമരം സംഘടിപ്പിച്ചു.

ഡിസിസി സെക്രട്ടറി ഇ.ടി.രാജീവൻ ഉദ്ഘാടനം ചെയ്തു. പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി. വി സജീവൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ഡി. സാബൂസ് ,ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ, ഇ വിജയൻ, എ.ടി ജനാർദ്ദനൻ, വി വി രാജൻ, വിവിസി ബാലൻ,സൗമിനി നാരായണൻ,കെ വി സുരാഗ് , ദൃശ്യ ദിനേശൻ, ജെയിസൺ പരിയാരം, പ്രജീത്ത് റോഷൻ , പി. രാമറുട്ടി എന്നിവർ പ്രസംഗിച്ചു.
ration shop