പരിയാരം: ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ഓരോ വോട്ടിൻ്റെയും പ്രാധാന്യം ഉയർത്താനും വോട്ടർ പങ്കാളിത്തം വർദ്ധിപ്പിക്കാൻ വോട്ടിൻ്റെ പ്രാധാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനുമായി വിവിധ പരിപാടികളോടെ ദേശീയ വോട്ടർ ദിനാചരണം സംഘടിപ്പിച്ചു.

പരിയാരം വില്ലേജ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് തളിപ്പറമ്പ റവന്യൂ ഡിവിഷണൽ ഓഫീസർ ടി.വി. രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.ജനാധിപത്യ പ്രക്രിയയിൽ പൗരൻമാരുടെ പങ്കാളിത്തം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുമ്പോൾ അതിന് പിന്തുണ നല്കാൻ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് സമ്മതിദാന പ്രതിജ്ഞയെടുക്കുകയും മുതിർന്ന വോട്ടറായ ദേർമ്മാൽ ചിയ്യയിയെ ആദരിക്കുകയും ചെയ്തു.ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം എം. സുജിഷ , വില്ലേജ് ഓഫീസർ പി.വി.വിനോദ് , വില്ലേജ് ജീവനക്കാരായ പ്രമോദ് പനക്കട , വി. ബാബു, എ.പി. മനോജ്, സി.പി. സന്തോഷ് കുമാർ, കെ.വി. സുരേശൻ, ബൂത്ത് ലെവൽ ഓഫീസർമാരായ പി.സി. അഷ്റഫ് ,കെ. ശിവജിത്ത്, എ.എസ്.കെ. ലിജിൽ, ടി. യശോദ, ഡി.പ്രസീത, ടി.സുധ , കെ.അഭിലാഷ്, എ.പി.കെ. വിനോദ് ,കെ.എം.സുജിത്ത്, എ. ശ്രീവിദ്യ തുടങ്ങിയവർ സംബന്ധിച്ചു.
National Voter's Day