നവീകരിച്ച തളിപ്പറമ്പ പി ഡബ്ള്യു റസ്റ്റ് ഹൌസ് നവീകരിച്ച ഉദ്‌ഘാടനം ജനുവരി 28 രാവിലെ 11 മണിക്ക് തളിപ്പറമ്പ നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘടനം ചെയ്യും.
തളിപ്പറമ്പ നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് മികച്ച താമസ സൗകര്യം ഒരുക്കേണ്ടതുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള താമസ സൗകര്യങ്ങൾ പരിമിതമാണ്. എന്നൽ വിവിധ ഘട്ടങ്ങളിലായി ഇത് വിപുലീകരിക്കലാണ് നടപ്പിലാക്കാൻ പോകുന്നത് . അതിന്റെ ഭാഗമായാണ് പറശ്ശിനിക്കടവ് ക്ഷേത്രത്തിനു സമീപം പുതിയ റസ്റ്റ് ഹൌസ് നിർമ്മിക്കുന്നതിന് 5 കോടി രൂപ അനുവദിച്ചിരിക്കുന്നത് .


കരിമ്പം കൃഷി ഫാമിലുള്ള ഗസ്റ്റ് ഹൌസും , പറശ്ശിനിക്കടവീലുള്ള ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവും പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായാണ് തളിപ്പറമ്പ റസ്റ്റ് ഹൌസ് നവീകരിക്കാൻ തീരുമാനിച്ചതും , മീറ്റിംഗ് ഹാളുൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടി ഉദ്‌ഘാടനത്തിന് തയ്യാറെടുക്കുന്നതും.
തളിപ്പറമ്പ മണ്ഡലത്തിൽ സർവ്വതലസ്പർശിയായ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
pwd rest house