തളിപ്പറമ്പ് സർസയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോടെക്നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇൻവെൻഷ്യ എന്ന പേരിൽ അന്തർദേശീയ വെബിനാർ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് ബയോ ടെക്നോളജിസ്റ്റും പ്രിൻസിപ്പാളുമായ ഡോക്ടർ എം വി പി സിറാജ് ഉദ്ഘാടനം ചെയ്യും.
പ്രമുഖ ബയോടെക്നോളജി ശാസ്ത്രജ്ഞരായ ഡോ. ഉല്ലാസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, പൂനെ),ഡോ. ഇന്ദു എസ് (ഹവാർഡ് മെഡിക്കൽ സ്കൂൾ യു എസ് എ ), ഇസ്ഹാക്ക് അബ്ദുള്ള (വിസ്കോ ൻസിൻ മെഡിക്കൽ കോളേജ് യു എസ് എ ), ധന്യ മോഹൻ (മാനേജിങ് എഡിറ്റർ ഇന്ത്യൻ ജേർണൽ ഓഫ് ഇൻഫ്ളമേഷൻ റിസർച്ച് ബാംഗ്ലൂർ) എന്നിവർ വിവിധ ദിവസങ്ങളിലായി വെബിനാറിൽ പങ്കെടുക്കും.
webinar