തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് ജംഗ്ഷനിലെ നടപ്പാതയിലെ ചുമര് ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്.താലൂക്ക് ഓഫീസ് വളപ്പില്‍ റവന്യൂ ടവറിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കയാണ്.പഴയ വില്ലേജ് ഓഫീസിനോട് ചേര്‍ന്ന മതിലിന് നൂറുവര്‍ഷത്തിലേറെ പഴക്കമുണ്ട്.
ഈ ഭാഗത്തേക്കാണ് പുതിയ കെട്ടിടത്തിന് വേണ്ടി എടുത്തുമാറ്റുന്ന കല്ലും മണ്ണും എടുത്തു മാറ്റിക്കൊണ്ടിരിക്കുന്നത്. ഇത് ചുമരിന് കൂടുതൽ മർദ്ദം കൊടുക്കുന്നതിനാൽ ഏത് നിമിഷവും അത് റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ്.മതിലിനോട് ചേര്‍ന്ന് കെട്ടി ഉയര്‍ത്തിയ കടമുറിയുടെ ചുമരാണ് അപകടവസ്ഥയിലുള്ളത്. ഇടതടവില്ലാതെ ജനങ്ങളും വിദ്യാർത്ഥികളും നടന്നുപോകുന്ന നടപ്പാതയായതിനാല്‍ ചുമരിടിഞ്ഞുവീണാല്‍ വലിയ ദുരന്തമാവും സംഭവിക്കുക.


ഒന്നുകില്‍ അപകടാവസ്ഥയിലുള്ള ചുമര്‍ പൊളിച്ചുമാറ്റുകയോ അതല്ലെങ്കില്‍ ഈ ഭാഗത്ത് മണ്ണ് കൂട്ടിയിടുന്നത് അടിയന്തിരമായി നിര്‍ത്തിവെക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടെയും ആവശ്യം. ആർക്കും ഒരു ഉപകാരവുമില്ലാത്ത ചുമര് അപകടത്തിലേക്ക് ഇടിഞ്ഞു വീഴും മുമ്പ് അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചേ മതിയാകൂ.
wall at Thaliparam taluk office junction