തളിപ്പറമ്പ്: ഉണ്ടപ്പറമ്പ് മൈതാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന കരീബിയൻസ് അഖിലേന്ത്യാ സേവൻസ് ഫുട്ബോൾ ഫെസ്റ്റിൽ ഇന്ന് തളിപ്പറമ്പിന്റെ പോരാളികൾ ഇറങ്ങും. എതിരാളികളായി പറശ്ശിനി ബ്രദർസും. 31 വർഷങ്ങൾക്കു മുമ്പ് 1994ലാണ് ധർമ്മശാല എകെജി ഫുട്ബോൾ ഫൈനലിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.
അന്ന് മത്സരവും മൈതാനവും സംഘർഷഭരിതമായി. അതിനാൽ തന്നെ ഇന്ന് ഉണ്ടപ്പറമ്പ് മൈതാനത്ത് കൂടുതൽ പോലീസിനെ വിന്യസിക്കുന്നുണ്ട്. അന്ന് തളിപ്പറമ്പ് സ്പോർട്സ് സ്റ്റാറിനായി ജേഴ്സി അണിഞ്ഞ അൽമദിന ചെർപ്പുളശ്ശേരി തന്നെയാണ് ഇന്ന് കരീബിയൻസിലും മത്സരത്തിന് ഇറങ്ങുന്നത്.


അതേസമയം കരീബിയൻസ് ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോടിനെ കെ ഡി എസ് എഫ് സി കിഴിശ്ശേരി പരാജയപ്പെടുത്തി.
Parassini Brothers and sports star Thaliparamb