പിലാത്തറ: മണ്ടൂരിൽ പ്രഭാത സവാരിക്കിടെ അവിഞ്ഞിയിലെ കല്ലേൻ രാമചന്ദ്രൻ (48)വാഹനം ഇടിച്ച് മരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു.

KL 52 T 9265 ബോലേറോ പിക്കപ്പ് വാഹനമാണ് നിർത്താതെ പോയത്. പരിയാരം പോലീസ് തൊട്ടടുത്തുള്ള സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ വാഹനത്തെ കുറിച്ചുള്ള ഏകദേശം സൂചന കിട്ടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ഒരു കിലോമീറ്റർ അപ്പുറത്തുള്ള ചുമടുതാങ്ങിയിലുള്ള ഒരു പറമ്പിൽ കയറ്റിയിട്ട നിലയിൽ വാഹനം കണ്ടെത്തിയത്. വലിയ ഗ്ലാസുമായി പോകുന്ന വാഹനമാണ്. ഡ്രൈവർ തൃശ്ശൂർ സ്വദേശി വിനുവിനെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
Pariyaram police found the vehicle