തളിപ്പറമ്പ് : ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ല സി ലെവൽ ക്യാമ്പ് തളിപ്പറമ്പ് വ്യാപാരഭവനിൽ നടന്നു.ജെ . ആർ .സി.കണ്ണൂർ ജില്ല കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്തിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. എ. ഇ. ഒ. മനോജ് .കെ മുഖ്യപ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻ്റ് കെ.എസ്. മുഹമ്മദ് റിയാസ്, ജെ. ആർ.സി. ഉപജില്ല പ്രസിഡൻ്റ് ഷീബ കെ,മിനി വി.എം, ഷീബ പി.വി, മായകെ ജോർജ്, സുബ ' ആർ എസ് , രജനി.സി.,പ്രസംഗിച്ചു.


സംസ്ഥാനത്തെ മികച്ച റെഡ് ക്രോസ് അധ്യാപക അവാർഡ് നേടിയ ജെ. ആർ.സി. ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത്, സേവന പ്രവർത്തകനായകെ.എസ് മുഹമ്മദ് റിയാസ്, വെബ് കോർഡിനേറ്റർമിനി വി.എം നെ ആദരിച്ചു
ടി എൻ മധ്യമാ സ്റ്റർ, ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ഓഫീസർ പ്രേമരാജൻ പി.കെ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശ്ശനം, കലാപരിപാടികൾ നടന്നു.അഞ്ഞൂറ് ജെ.ആർ.സി കേഡറ്റുകൾ പങ്കെടുത്തു
Junior Red Cross