തളിപ്പറമ്പിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. സീതി സാഹിബ് സ്കൂളിന് സമീപത്തെ ഹസ്ഫർ ഹസൻ(34), കടമ്പേരിയിലെ കുരിക്കൾ വീട്ടിൽ കെ വി സൻഫർ(32) എന്നിവരെയാണ് തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എബി തോമസ്, ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെ പുഷ്പഗിരിയിൽ വച്ചാണ് ഇരുവരും പിടിയിലായത്. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ മുഹമ്മദ് ഹാരിസ്, സിവിൽ ഓഫീസർമാരായ ടി.വി വിജിത്ത്, എം.പി അനു ഡ്രൈവർ പ്രകാശൻ എന്നിവരും ഇവരെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Two youths were caught with ganja