തളിപ്പറമ്പ് സർ സയ്യിദ് കോളേജ് സുവർണ്ണ ജൂബിലി ബ്ലോക്കും ഐ ടി സെന്ററും ഉദ്ഘാടനം ചെയ്തു. സുവർണ്ണ ജൂബിലി ബ്ലോക്ക് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ഇൻഫർമേഷൻ ആൻഡ് ടെക്നോളജി സെന്റർ പി വി അബ്ദുൽ വഹാബ് എംപിയുമാണ് ഉത്ഘാടനം ചെയ്തത്. പഠിച്ചിറങ്ങിയ കലാലയത്തിന്റെ സുവർണ്ണ ജൂബിലി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ ആയത് തന്റെ ജീവിതത്തിലെ പ്രത്യേകതയായി രേഖപ്പെടുത്തുന്ന കാര്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ സാഹിബ് ട്രെയിനിങ് കോളേജിന്റെ മുന്നിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടിയെയും അബ്ദുൽ വഹാബ് എംപിയെയും തുറന്ന വാഹനത്തിൽ ആനയിച്ചാണ് കോളേജിൽ എത്തിച്ചത്. ചടങ്ങിൽ സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ. എ.പി മഹമൂദ് അധ്യക്ഷത വഹിച്ചു.


തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിത കോങ്ങായി, സിഡിഎംഇഎ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, എം പി അഷറഫ് മൂസ, കോളേജ് പ്രിൻസിപ്പൽ ഇസ്മായിൽ ഓലായിക്കര, അഡ്വ. എസ് മുഹമ്മദ്, എ കെ അബൂട്ടി ഹാജി, അഡ്വ. അബ്ദുൽ കരീം ചേലേരി, പി ടി അബ്ദുൽ അസീസ്, കെ എം ഖലീൽ തുടങ്ങിയവർ സംസാരിച്ചു
Golden Jubilee Block and IT Centre