തളിപ്പറമ്പ നഗരസഭ പാലിയേറ്റീവ് സന്ദേശ റാലിയും പാലിയേറ്റീവ് കുടുംബ സംഗമവും നടത്തി. റാലി മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു. റാലിക്ക് നഗര സഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നേതൃത്വം നൽകി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ കൗൺസിലർമാർ, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ബാൻഡ് സെറ്റ് സ്കൗട്ട്& ഗൈഡ്,എൻ.സി.സി, എൻ.എസ്.എസ്, ജെ. ആർ. സി വളണ്ടിയർമാർ, പരിയാരം മെഡിക്കൽ കോളേജ് നഴ്സിംഗ് സ്റ്റുഡന്റ്സ്, ആരോഗ്യപ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാർ, ആശവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേസൺ മുർഷിദ കൊങ്ങായി പാലിയേറ്റീവ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.


നഗരസഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്മാരായ നബീസ ബീവി,പി പി മുഹമ്മദ് നിസാർ, കൗൺസിലർമാരായ വി വിജയന്‍, സലീം കൊടിയിൽ, വത്സരാജൻ, കെ എസ് റിയാസ്, റഫീഖ് ഡാൻസി, ചിത്ര എ വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പാലിയേറ്റീവ് നേഴ്സ് റിൻസി നന്ദി പറഞ്ഞു.
Taliparamba Municipal Corporation conducted Palliative Message Rally