ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പാലക്കയം തട്ടിൽ പ്രവർത്തിച്ചു വരുന്ന ഹിൽ ടോപ്പ് റിസോർട്ടിനു 10000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് കുപ്പികൾ, മദ്യ കുപ്പികൾ അടക്കമുള്ളവ റിസോർട്ടിൽ നിന്ന് കുന്നിൻ ചേരുവിലേക്ക് വലിച്ചെറിഞ്ഞതായി സ്‌ക്വാഡ് കണ്ടെത്തി.
റിസോർട്ടിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായും ഈ പ്രദേശത്ത് തന്നെയുള്ള കുഴിയിൽ നിരവധിയായ മാലിന്യങ്ങൾ കാലങ്ങളായി തള്ളിവരുന്നതായും സ്‌ക്വാഡ് കണ്ടെത്തി. മാലിന്യങ്ങൾ ഉടനടി എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം സ്‌ക്വാഡ് നൽകി.


വരും ദിവസങ്ങളിലും റിസോർട്ടുകൾ കേന്ദ്രീകരിച്ചു പരിശോധന തുടരും എന്ന് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി അറിയിച്ചു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, നടുവിൽ ഗ്രാമപഞ്ചായത്ത് ക്ലർക്ക് സുനിൽ കുമാർ എ തുടങ്ങിയവർ പങ്കെടുത്തു.
District Enforcement Squad