തളിപ്പറമ്പ: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് റിലീഫ് കമ്മിറ്റിക്ക് പുക്കോത്ത് കൊട്ടാരം ദേവസ്വത്തിൻ്റെ കൈത്താങ്ങ് .
പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം ദേവസ്വം ഒന്നേകാൽ ലക്ഷം രൂപ സഹായധനം നല്കും.ദേവസ്വം ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത് .യോഗത്തിൽ ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.


ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ രമേശൻ, പി മോഹനചന്ദ്രൻ ,അഡ്വ : എം വിനോദ് രാഘവൻ, കെ ലക്ഷമണൻ, ടി വി രാജൻ, പി നാരായണൻ, ടി വി കൃഷ്ണരാജ്,പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു .
ദേവസ്വം സെക്രട്ടരി സി നാരായണൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പി സുമേഷ് നന്ദിയും പറഞ്ഞു .
Pukoth Kottaram