പരിയാരം: കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ലിഫ്റ്റിൽകുഴഞ്ഞുവീണ രോഗിക്ക് സുരക്ഷാവിഭാഗം ജീവനക്കാരന്റെ സമയോചിതമാIയ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചു. പടിഞ്ഞാറെ പുരയിൽ ദേവസ്ഥാനം മടയൻ കൂടിയായ സന്തോഷിനെ പടിഞ്ഞാറെ പുരയിൽ തറവാട് ദേവസ്ഥനം ആദരിച്ചു.
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് ഡയാലിസിസിന് ശേഷം വീൽചെയറിൽ ലിഫ്റ്റ് വഴി കാർഡിയോളജി വാർഡിലേക്ക് പോവുകയായിരുന്ന കോഴിക്കോട് വളയം സ്വദേശിയാണ് ലിഫ്റ്റിൽ കുഴഞ്ഞ് വീണ് ബോധരഹിതനായത്.


ലിഫ്റ്റിൽ ഉണ്ടായിരുന്ന സുരക്ഷാവിഭാഗം ജീവനക്കാരൻ പി.പി സന്തോഷ് ഹൃദയം നിലച്ച രോഗിക്ക് ഇത്തരം അടിയന്തരഘട്ടത്തിൽ നൽകേണ്ടുന്ന സി.പി.ആർ. ഉടനടി നൽകുകയും കാർഡിയോളജി വിഭാഗം സി.സി.യുവിൽ എത്തിച്ച് അടിയന്തര വൈദ്യസഹായം നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്തു. തക്കസമയത്ത് നൽകിയ ചികിത്സയാണ് വയോധികന്റെ ജീവൻ രക്ഷിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അടിയന്തര ഘട്ടത്തിൽ സമയോചിതമായി ഇടപെടുകയും, രോഗിയുടെ ജീവൻ രക്ഷിക്കാൻ മാതൃകാപരമായ പ്രവർത്തിച്ച സന്തോഷിനെ പടിഞ്ഞാറെ പുരയിൽതറവാട് ദേവസ്ഥാനം ആദരിച്ചു ചടങ്ങിൽ ജാനകി പൊന്നാടയണിയിച്ചു. സുരേഷ്, ഗണേശൻ ഷാജി ,ധനേഷ്, ഷാജി പരിയാരം ,രാജേഷ് ,തുടങ്ങിയവർ സംസാരിച്ചു.
Santhosh was honored