തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിലെ ബയോ ടെക്നോളജി വിഭാഗത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബയോടെക്നോളജി തൊഴിൽ ഉച്ചകോടി തുടങ്ങി. പ്രമുഖ ബയോടെക്നോളജി ശാസ്ത്രജ്ഞൻ ഡോ. അനീഷ് കുമാർ പി കെ ഉദ്ഘാടനം ചെയ്തു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ വരവോടെ ബയോ ടെക്നോളജി തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായി അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ ഒരുപാട് തൊഴിലവസരങ്ങൾ ബയോടെക്നോളജി മേഖലയിൽ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും വിദ്യാർത്ഥികളും ഗവേഷകരും സംരംഭകരും അവ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾ ബയോടെക്നോളജി സംരംഭക മേഖലയിൽ ഉയർന്നുവരണമെന്ന് തുടർന്ന് സംസാരിച്ച പ്രമുഖ ബയോടെക്നോളജി സംരംഭകൻ ഡോ. ദിലീപ് കുമാർ പറഞ്ഞു.


സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ഡോ. എം വി പി സിറാജ് അധ്യക്ഷത വഹിച്ചു. ഗവേണിങ് ബോഡി ചെയർമാൻ ഡോ. സി എച്ച് അബൂബക്കർ ഹാജി മുഖ്യപ്രഭാഷണം നടത്തി. പിടിഎ വൈസ് പ്രസിഡണ്ട് ഷാജി വി കെ, ഖദീജ കെ ടി, പ്രജിത ടിവി, തസ്നീം അബ്ദുള്ള, ഡോ.സോണി ജയരാമൻ എന്നിവർ സംസാരിച്ചു. ഉച്ചകോടി ഇന്ന് സമാപിക്കും.
Thaliparamb Sir Syed Institute Biotechnology Anniversary Celebration