ധർമ്മശാല: ആന്തൂർ നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കർഷക വാർഡ് സഭ സംഘടിപ്പിച്ചു.

കാർഷിക മേഖലയിലെ നിലവിലുള്ള അവസ്ഥയും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്നതോടൊപ്പം ഭാവിയിൽ എന്ത് പദ്ധതികൾക്ക് രൂപം നൽകുവാൻ സാധിക്കുമെന്നും വാർഡ് സഭകളിൽ ചർച്ച ചെയ്തു.കമ്പിൽക്കടവ്, കോടല്ലൂർ, ബക്കളം വയൽ, മോറാഴ സെൻട്രൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നാല് വാർഡ് സഭകളാണ് കൂടിയത്.
ചെയർമാൻ പി. മുകന്ദൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. ഉണ്ണികൃഷ്ണൻ (മൊറാഴ ) എന്നിവർ സഭയുടെ ഉൽഘാടനം നിർവ്വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ,പാടശേഖര സമിതി പ്രതിനിധികൾ, കൃഷിക്കാർ, നഗര സഭ കൃഷി ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സഭകളിൽ സംബന്ധിച്ചു.
Anthur Municipal Corporation