സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം സുവർണ ജുബിലി ആഘോഷങ്ങൾക്ക് തുടക്കമായി.പരിപാടിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി - അധ്യാപക സംഗമം സംഘടിപ്പിച്ചു.'ഗോൾഡൺ ലീവ്സ്' എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
1974 മുതലുള്ള പൂർവ വിദ്യാർഥികളും ബോട്ടണി വിഭാഗത്തിൽ പഠിപ്പിച്ച അധ്യാപകരും ഒത്തുചേരുന്ന പൂർവ - അധ്യാപക വിദ്യാർഥി സംഗമം സർ സയ്യിദ് കോളേജ് മാനേജർ അഡ്വക്കേറ്റ് പി മഹമ്മൂദ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇസ്മയിൽ ഓലായിക്കര അധ്യക്ഷത വഹിച്ചു.


സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് ആള്ളാംകുളം മുഖ്യഥിതിയായി.പ്രൊഫ: സി കെവാണിദേവി,ബോട്ടണിവിഭാഗം മേധാവിഡോ: പി ശ്രീജ,ഡോ: എ കെഅബ്ദുൾ സലാം, ഫിദ മജീദ്, ഡോ: ഗായത്രി ആർ നമ്പ്യാർ എന്നിവർ പങ്കെടുത്തു.തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Sir Syed College