പരിയാരം: ഏഴര കിലോ ചന്ദനവുമായി ഒരാൾ അറസ്റ്റിൽ. കാരക്കുണ്ടിലെ എണ്ണക്കുടം പൂവ്വത്തിൽ വീട്ടിൽ ഇ.സി.ബിജു (50) നെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രതീശന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ചെത്തിമിനുക്കിയ രണ്ട് കിലോയും അഞ്ചരകിലോ ചീളുകളുമാണ് പിടിച്ചെടുത്തത്. സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.പ്രദീപൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി.രാജീവൻ, എം.വീണ, കരാമരം തട്ട് സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.വി.മുഹമ്മദ് ഷാഫി, എം.കെ. ജിജേഷ് വാച്ചർമാരായ – ഷാജി ബക്കളം, ശ്രീകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടി കൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.
A middle-aged man was caught by the Taliparam range