തളിപ്പറമ്പ് : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് സ്റ്റുഡൻസ് യൂണിയൻ നേതൃത്വത്തിൽ ഫൈൻ ആർട്സ് ഡേ സംഘടിപ്പിച്ചു കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ സിറാജ് എം വി പി യുടെ അധ്യക്ഷതയിൽ സി ഡി എം ഇ എ പ്രസിഡണ്ട് അഡ്വക്കേറ്റ് പി മഹമൂദ് ഉദ്ഘാടനം നിർവഹിച്ചു.

പിടിഎ വൈസ് പ്രസിഡണ്ട് ശ്രീമാൻ ഷാജി വികെ കോളേജ് കൗൺസിൽ സെക്രട്ടറി ഖദീജ കെ . ടി , സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി പ്രജിത ടി.വി, കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ അബ്ദുറഹിമാൻ പി കെ , സൂപ്രണ്ട് ഉമ്മർ കെ .വി , കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷാനിഫ് കെ , എന്നിവർ സംസാരിച്ചു, ഫൈൻ ആർട്സ് അഡ്വൈസർ ഷിജിൽ കെ സ്വാഗതവും , ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് ഷാനിഫ് നന്ദിയും പറഞ്ഞു. msf യൂണിറ്റ് പ്രസിഡണ്ട് റാസിം, ട്രഷറർ മിൻഹാജ്, ഭാരവാഹികളായ മിർസാദ്, ശമ്മാസ്, ഷാമിൽ എന്നിവർ സംബന്ധിച്ചു.
തുടർന്ന് തരംഗ് കോളേജ് കലോത്സവത്തിൽ വിജയിച്ചവരെ അനുമോദിച്ചു. ബി. എസ്. സി മൈക്രോബയോളജി 90 പോയിന്റുമായി ചാമ്പ്യന്മാരായി , കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ് 46 പോയിന്റുമായി റണ്ണർ അപ്പുമായി. തരംഗ് കോളേജ് കലോത്സവത്തിൽ കലാ തിലക് പുരസ്കാരം നേടി ബി എസ് സി മൂന്നാം വർഷ വിദ്യാർത്ഥി ഫഹീമ ടി .പി, കല പ്രതിഭ പുരസ്കാരം നേടിയത് സൈൻ ബിൻ സൈഫുദ്ദീൻ മൂന്നാം വർഷ ബി .ബി .എ വിദ്യാർഥി . ജനുവരി 6 7 8 9 തീയതികളിൽ ആയി നടന്ന കലോത്സവത്തിന് ഇന്നലെയോടുകൂടി സമാപിച്ചു.
fine arts day