---
title: "സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'മതനിരപേക്ഷതയുടെ വർത്തമാനം' സെമിനാർ സംഘടിപ്പിച്ചു"
english_title: "seminar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/262576/seminar"
published_at: "2025-01-11T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6781e8c9ccabe_news-card.jpg"
keywords: []
---

# സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'മതനിരപേക്ഷതയുടെ വർത്തമാനം' സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** > സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള തിരുവട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "മത നിരപേക്ഷതയുടെ വർത്തമാനം " സെമിനാർ വായാട് വെച്ച് നടന്നു.

## Article Content

> സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള തിരുവട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ "മത നിരപേക്ഷതയുടെ വർത്തമാനം " സെമിനാർ വായാട് വെച്ച് നടന്നു.

സ : പി കെ. പ്രേംനാഥ്‌ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സ : കെ വി രാജേഷ് സ്വാഗതം പറഞ്ഞു. സ :പി സി റഷീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സ. പി വി ഗോപിനാഥ്‌, ഏരിയകമ്മിറ്റി അംഗങ്ങളായ സ :സി എം കൃഷ്ണൻ, സ : എ രാജേഷ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ പാച്ചേനി ഗവ : ഹൈസ്കൂൾ വിദ്യാർഥികളായ ദേവനന്ദ അജയൻ, ജെ. ശ്രീഹരിണി, ശരൺ കൃഷ്ണ. ടി എസ്, GVHS എടയന്നൂർ വിദ്യാർത്ഥിനി ദിയ ബാബുരാജ് എന്നിവരെ പരിപാടിയിൽ വെച്ച് അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/262576/seminar)