വെള്ളാവ്: പുതിയതായി നിർമ്മിക്കുന്ന വെള്ളാവിലെ കോൺഗ്രസ് ഓഫീസിനോട് ചേർന്ന് ഉയർത്തിയ കൊടിയും കൊടിമരവും അഞ്ചാം തവണയും നശിപ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ തളിപറമ്പ് പൊലിസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നശിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കി നാട്ടിൽ സമാധാന്തരീക്ഷം നില നിർത്തണമെന്ന തീരുമാനം അട്ടിമറിച്ചാണ് വീണ്ടും കൊടി നശിപ്പിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.


വെള്ളാവിൽ കോൺഗ്രസ് കൊടിയും കൊടി മരവും നശിപ്പിച്ചതിൽ ഡി സി സി ജനറൽ സെക്രട്ടറി ഇ.ടി രാജീവൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി രാജീവൻ വെള്ളാവ്, മണ്ഡലം സെക്രട്ടറിമാരായ കെ.ബാലകൃഷ്ണൻ, പി.വി.നാരായണൻ കുട്ടി, ബൂത്ത് പ്രസിഡന്റ് മാരായ ഇ.വി.രാമചന്ദ്രൻ, വി.വി.രവീന്ദ്രനാഥ് എന്നിവർ ശക്തമായി പ്രതിഷേധിച്ചു.
കൊടിയും കൊടി മരവും നശിപ്പിച്ചതിൽ തളിപറമ്പ് ബ്ലോക്ക് സെക്രട്ടറി രാജീവൻ വെള്ളാവ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Congress flag