തളിപ്പറമ്പ : ഹാപ്പി ആവാൻ ഇനി ഹാപ്പിനെസ്സ് സ്‌ക്വയറും. ജനങ്ങൾക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളിൽ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഒരുക്കിയ ഹാപ്പിനസ് സ്ക്വയറിന്റെ ഉദ്ഘാടനം നടന്നു. ചിറവക്കിൽ ഒരുക്കിയിരിക്കുന്ന ഹാപ്പിനസ് സ്ക്വയർ തളിപ്പറമ്പ് എംഎൽഎ എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അദ്ധ്യക്ഷത വഹിച്ചു.ടി.ഡി.എം.സി വെബ്‌സൈറ്റ് ലോഞ്ചിംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി നിര്‍വ്വഹിച്ചു.


പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുല്‍ മജീദ്, മുന്‍ നഗരസഭാ ചെയര്‍േപഴ്‌സന്‍ പി.കെ.ശ്യാമള, കെ.എം.ലത്തീഫ്, പി.പി.മുഹമ്മദ്‌നിസാര്‍, അനില്‍ പുതിയ വീട്ടില്‍, പി.എന്‍.മധുസൂതനന്‍, കെ.വല്‍സന്‍ മാസ്റ്റര്‍, ഷെറി ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.
MV Govindan Master MLA inaugurated the Happiness Square