ലഹരിക്ക് അടിമപ്പെട്ട് ആക്രമകാരിയായി ചികിത്സയിൽ കഴിഞ്ഞിരുന്ന ബോംബെ സ്വദേശിനിക്ക് താങ്ങായി നജ്മുദ്ധീൻ പിലാത്തറയും മറ്റ് പരിയാരം സി എച്ച് സെന്റർ വളണ്ടിയർമാരും.
കഴിഞ്ഞ ഒരാഴ്ച മുന്നേ കണ്ണൂർ ജില്ലാ ഹോസ്പിറ്റലിൽ നിന്നുംപരിയാരം ഹോസ്പിറ്റലിൽ കാഷ്വാലിറ്റിയിൽ ഒരു പെൺകുട്ടിയെ കൊണ്ടുവന്നിരുന്നു. കൂടെ ആരും ഉണ്ടായിരുന്നില്ല. പേര് നജ്മ. പെട്ടെന്ന് വയലന്റ് ആകുന്നു. ലഹരിക്ക് അടിമപ്പെട്ട ഒരു കുട്ടിയാണ് ആണെന്ന് മനസ്സിലായി. കൂടെ ആരുമില്ലാത്തതുകൊണ്ട് തന്നെ ഹോസ്പിറ്റലിൽ നിന്നും അറിയിച്ചത് അനുസരിച്ച് പോലീസും ബന്ധുക്കളെ കണ്ടെത്താൻ ശ്രമിച്ചു.


കുട്ടിയുടെ ഫോൺ ലോക്ക് ആയിരുന്നു. രോഗം ഗുരുതരമായ തുടർന്ന് പെൺകുട്ടിയെ ഐസിയിലേക്ക് മാറ്റി. ഫോണിലേക്ക് മാറിമാറി കോളുകൾ വരുന്നുണ്ടായിരുന്നു.ഒരു ബന്ധവും ഇല്ലാത്ത കോളുകൾ ആയിരുന്നു. അങ്ങനെ ഈ കുട്ടിയെ ബന്ധുക്കളെ എങ്ങനെ കണ്ടെത്തും എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് ജില്ലാ ഹോസ്പിറ്റലും നിന്നും അവിടുത്തെ ആംബുലൻസ് വഴി പെരിയാരത്ത് എത്തിച്ച സിസ്റ്ററുമായി അദ്ദേഹം ബന്ധപ്പെട്ടത്.സിസ്റ്റർ പറഞ്ഞു ചെറിയൊരു പെൺകുട്ടിയല്ലേ.
എങ്ങനെയെങ്കിലും ബന്ധുക്കളെ കയ്യിൽ ഏൽപ്പിക്കണം. ആംബുലൻസിൽ വരുമ്പോൾ ഒരു കോൾ വന്നിരുന്നു നമ്പർ ഏതാണെന്ന് അറിയില്ല. ആ നമ്പറിൽ കൂടി ഒന്ന് ബന്ധപ്പെട്ടാലോ. ഉടനെ ആ നമ്പർ അദ്ദേഹം വാങ്ങി. ഇവരുടെ ഒരു സുഹൃത്തിന്റെ നമ്പർ ആയിരുന്നു. ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഇവർ ബോംബെയിൽ ആണെന്ന് അറിഞ്ഞു. നജ്മയുടെ ഉമ്മയാണെന്ന് മനസ്സിലായി. പോലീസ് കൺട്രോൾ റൂമിൽ ഈ നമ്പർ കൊടുത്തു. സി എച്ച് സെന്റർ ഗ്രൂപ്പുമായി ബന്ധപ്പെട്ട് കെഎംസിസി നേതാവ് ഉമർ അരിപ്രാമ്പ ബോംബെ കെഎംസിസിയുടെ നേതാവ് ഗഫൂറിന്റെ നമ്പർ നൽകി.
അദ്ദേഹത്തോട് സംഭവങ്ങൾ വിശദീകരിച്ചു ഉമ്മയുടെ നമ്പർ കൊടുക്കുകയും അദ്ദേഹം കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. പോലീസും കുടുംബക്കാരും നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു. ആ കുടുംബം കേരളത്തിലേക്ക് വന്നാൽ എന്തെങ്കിലും പ്രശ്നമാകുമോ എന്ന് വിചാരിച്ചു. ബോംബെ കെഎംസിസി ഗഫൂർ അവർക്ക് അവിടെ എത്തിയാൽ വേണ്ട എല്ലാ സഹായങ്ങളും നമ്മുടെ സിഎച്ച് സെന്റർ വളണ്ടിയർമാർ ചെയ്തുതരും എന്ന ഉറപ്പ് നൽകി. അങ്ങനെ അവർ പരിയാരത്തെത്തി നജ്മയുടെ ഭർത്താവ് റൂഹലുദ്ദീനും സുഹൃത്തും പരിയാരത്തെത്തുകയും അവർക്ക് വേണ്ട സഹായത്തിനും സി എച്ച് സെന്റർ കൂടെയുണ്ടായിരുന്നു. ആ കുട്ടിയെ ആ കുടുംബത്തെഏൽപ്പിച്ചു.
Pariyaram Taliparam CH Center