തളിപ്പറമ്പ് ജുമാഅത്ത് പള്ളി ഖാസിയായി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് സാധിഖ് അലി ശിഹാബ് തങ്ങളെ നിയമിച്ചു. മുത്തവല്ലി ഷംസുദ്ദീൻ പാലക്കുന്ന് ഇന്നലെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. 2024 ജൂൺ 26നാണ് ട്രസ്റ്റ് കമ്മിറ്റി തീരുമാനമെടുത്തിരുന്നത് തീരുമാനമാണ് ഇപ്പോൾ മുത്തവല്ലി അംഗീകരിച്ചത്.
നാഇബ് ഖാസിയായി ഖത്തീബ് ഉമ്മർ നദ് വി തൊട്ടിക്കലിനെയും നിയമിച്ചു. ഇതോടൊപ്പം തളിപ്പറമ്പ് മഹല്ലിലെ മുപ്പതോളം പള്ളിയുടെ ഖാസിയായും സാദിഖ് അലി ശിഹാബ് തങ്ങൾ നാളെ ചുമതല ഏൽക്കും. നാളെ തളിപ്പറമ്പിൽ നടക്കുന്ന പാണക്കാട് ഖാസി ഫൗണ്ടേഷൻ ജില്ലാ സാരഥി സംഗമത്തിൽ വച്ചാണ് ചുമതല കൈമാറുക.
thalipparamba jumuath masjid