തളിപ്പറമ്പ് :പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന പുക്കോത്ത് തെരുവിലെ മുണ്ട്യക്കാവ് ഒറ്റക്കോല മഹോത്സവത്തിൻ്റെ മേലേരിക്കുള്ള നാൾമരം മുറിയുടെ ഭാഗമായി 'വിളിച്ച് പറയൽ' ചടങ്ങ് നടത്തി.
പുക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട് എം ബാലകൃഷ്ണൻ ചടങ്ങിന് നേതൃത്വം നല്കി. തളിപ്പറമ്പ് നഗരസഭ കൗൺസിലർകെ രമേശൻ, പൂക്കോത്ത് കൊട്ടാരം, ദേവസ്വം സെക്രട്ടരി സി നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായപി നാരായണൻ,പി രാജേന്ദ്രൻ, ടി വി കൃഷ്ണരാജ്, ആഘോഷ കമ്മിറ്റി ചെയർമാൻ പി മോഹനചന്ദ്രൻ ,ജനറൽ കൺവീനർ യു ശശീന്ദ്രൻ വിവിധ സബ്ബ് കമ്മിറ്റി ചെയർമാൻമാരായ പി രാജൻ എം ജനാർദ്ദനൻ, എം ഉണ്ണികൃഷ്ണൻ, സി പവിത്രൻ, പി സുനിൽ, എ സുരേഷ് ബാബു, പി സുജേഷ്, പി സോമൻ, തങ്കമണി വിജയൻ ,ശ്യാമള ശശിധരൻ, എ കെ രഘുനാഥൻ,ടി സുകുമാരൻ എന്നിവർ പങ്കെടുത്തു.


പൂക്കോത്ത് തെരുവിലെ പട്ടാണി പത്മനാഭൻ , ചെവിടൻ യശോദ എന്നിവരാണ് ഇന്ന് നടന്ന ചടങ്ങിൽ നാൾമരം സമർപ്പിച്ചത്.
നാൾ മരംമുറി ഫിബ്രവരി 19ന് നടക്കും.കലശ - കോലം ജന്മാരിമാർക്ക് ജനുവരി 19ന് രാവിലെ 9 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ വെച്ച് അടയാളം കൊടുക്കൽ ചടങ്ങ് നടത്തും.
ഫിബ്രവരി 28, മാർച്ച് 1,2 തീയ്യതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുക.
Mundyakkav Ottakola festival