---
title: "സംസ്ഥാന സ്കൂൾ കലോത്സവം; കവിതാരചനയിൽ  കെ.വി. മെസ്ന എ ഗ്രേഡോടെ വിജയിച്ചു"
english_title: "k v mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/261631/k-v-mesna"
published_at: "2025-01-07T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ca4b015b8b_Untitled-2-web.jpg"
keywords: []
---

# സംസ്ഥാന സ്കൂൾ കലോത്സവം; കവിതാരചനയിൽ  കെ.വി. മെസ്ന എ ഗ്രേഡോടെ വിജയിച്ചു

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ കെ.വി. മെസ്ന എ ഗ്രേഡോടെ വിജയിച്ചു. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം കവിതാരചനയിൽ കെ.വി. മെസ്ന എ ഗ്രേഡോടെ വിജയിച്ചു. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞവർഷം കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും A ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാരം, മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം, ഗാന്ധി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുറുമാത്തൂരിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/261631/k-v-mesna)