ധർമ്മശാല:ആന്തൂർ നഗരസഭ സ്വച്ഛതാ ഹി സേവ മാലിന്യ മുക്ത നവ കേരളം വലിച്ചെറിയൽ മുക്ത വാരാഘോഷാരംഭം നഗരസഭാ ആസ്ഥാനത്ത് ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു.
2025 ജനുവരി ഒന്നു മുതൽ ഏഴു വരെയാണ് വാരാഘോഷം.2025 മാർച്ച് 31 ന് മുമ്പായി മാലിന്യ മുക്ത കേരളം പ്രഖ്യാപനം ലക്ഷ്യം കാണാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.
ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി അധ്യക്ഷം വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എം. ആമിന, സെക്രട്ടറി പി.എൻ അനീഷ്, ക്ലീൻ സിറ്റി മാനേജർ അജിത് ടി എന്നിവർ സംബന്ധിച്ചു.വാർഡ് കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കണ്ടിജൻ്റ് തൊഴിലാളികൾ, നഗര സഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
aaanthoor