ധർമ്മശാല: ആന്തൂർ നഗരസഭ കുടുംബശ്രീ സി ഡി എസ് കേക്ക് ഫെസ്റ്റ് തുടങ്ങി.ആന്തൂർ ഫെസ്റ്റ് നഗരസഭാ കാര്യാലയത്തിന് സമീപം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എം. ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി പി.എൻ. അനീഷ് സിഡിഎസ് ചെയർപേർസൺ കെ.പി.ശ്യാമള എന്നിവർ സന്നിഹിതരായിരുന്നു.മേളയിൽ കുടുംബശ്രീ യൂനിറ്റുകൾ നിർമ്മിച്ച വിവിധയിനം കേക്കുകൾ മിതമായ നിരക്കിൽ ലഭ്യമാണ്.മേള ഇന്ന് വൈകീട്ടോടെ അവസാനിക്കും.
Cake Fest