ധർമ്മശാല: ആന്തൂർ നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് പീ ലേരി യുവ പ്രതിഭാ ക്ലബ്ബ് പരിസരത്ത് കമ്പവലി മത്സരം നടന്നു.മത്സരങ്ങളുടെ ഉൽഘാടനം വിദ്യാഭ്യാസ സ്ഥിരംസമിതി ആധ്യക്ഷൻ കെ.പി. ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം നിർവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, ഓമന മുരളീധരൻ, വാർഡ് കൗൺസിലർ പി. പി. മുരളി , എം.വി. ബാബു എന്നിവർ സംസാരിച്ചു.വാശിയേറിയ മത്സരത്തിൽ വനിത വിഭാഗത്തിൽ രക്തസാക്ഷി സ്മാരക വായനശാല നണിച്ചേരി ഒന്നാം സ്ഥാനവും


എവി കുഞ്ഞമ്പു സ്മാരക വായനശാല അയ്യങ്കോൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പുരുഷ വിഭാഗത്തിൽ റെഡ് വിംഗ്സ് നെല്ലിയോട് ഒന്നാം സ്ഥാനവും രക്തസാക്ഷി സ്മാരക വായനശാല നണിച്ചേരി രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് ചെയർമാൻ സമ്മാനദാനം നടത്തി.
aanthoor keralolsavam