തളിപ്പറമ്പ: പട്ടുവം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെയും കുറുക്കൻമാരുടെയും ശല്യം വർദ്ധിച്ചു. അരിയിൽ, മുതലപ്പാറ, മുറിയാത്തോട്, പറപ്പൂൽ, പട്ടുവം ഹൈസ്കുൾ റോഡ്, മുള്ളൂൽ കോളനി റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായ്ക്കളുടെയും കുറുക്കൻമാരുടെയും ശല്യം വർദ്ധിച്ചിരിക്കുന്നത്.
അരിയിൽ യു പി സ്കുൾ, പട്ടുവം ഗവ: ഹൈസ്കുൾ കോമ്പൗണ്ടുകളിലും, മാധവനഗർ - അരിയിൽ കോളനി - റോഡിലെ അംഗൻവാടി പരിസരത്തും, മുറിയാത്തോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തും തെരുവ് നായ്ക്കൾ സംഘം ചേർന്ന് അലഞ്ഞ് നടക്കുന്നത് വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും ഭീക്ഷണിയായി മാറിയിരിക്കുകയാണ്. പുലർകാലത്ത് റോഡുകളിൽ പ്രഭാത സവാരിക്കിറങ്ങുന്ന നാട്ടുകാർക്കും, പത്രവിതരണക്കാർക്കും തെരുവുനായ്ക്കളും കുറുക്കൻമാരും ഭീതി ഉളവാക്കുകയാണ്.
പന്ത്രണ്ടോളം തെരുവ് നായ്ക്കളുടെ സംഘമാണ് വിവിധ പ്രദേശങ്ങളിൽ അലഞ്ഞ് തിരിയുന്നത് . തെരുവ് നായ്ക്കളുടെയും കുറക്കുൻമാരുടെയും ശല്യം കാരണം കോഴികളെ വളർത്തുന്നവരും , ക്ഷീര കർഷകരും ദുരിതത്തിലായിരിക്കുയാണ്. വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
dog