തളിപ്പറമ്പ് : സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ പട്ടുവം ഗ്രാമപഞ്ചായത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്പെസിഫിക്ക് ഇന്നോവേറ്റീവ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി പട്ടുവം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. പഠനത്തോടൊപ്പം വിവിധ തൊഴിൽ മേഖലകൾ പരിചയപ്പെടാനും അഭിരുചി വളർത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് പ്രായോഗിക പരിജ്ഞാനം ലഭിക്കുന്ന രീതിയിലാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ക്യാമ്പ് പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി രാജൻ അധ്യക്ഷത വഹിച്ചു. തളിപറമ്പ നോർത്ത് ബി ആർ സി ബ്ലോക്ക് റിസോഴ്സ് കോ-ഓർഡിനേറ്റർ കെ ബിജേഷ് മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മഠത്തിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്'ണൻ , ഇ ടി റീന ടീച്ചർ, അനിലകുമാരി ടീച്ചർ, സി ആർ സി കോ-ഓർഡിനേറ്റർ ബേബി സ്മിത സംസാരിച്ചു. പ്രഥമ അധ്യാപിക ടി പി പ്രസന്നകുമാരി സ്വാഗതവും ക്യാമ്പ് കോ-ഓർഡിനേറ്റർ വി വി സംഗീത ടീച്ചർ നന്ദിയും പറഞ്ഞു.
two-day camp for high school students