കൊച്ചി: സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം. മുന്നണികളുടെ ആവേശം അതിരുകടന്നതോടെ വിവിധ സ്ഥലങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. കല്ലേറിൽ സിആർ മഹേഷ് എംഎൽഎയ്ക്ക് പരിക്കേറ്റു. ആവേശം അതിരുകടന്നതോടെ വിവിധ സ്ഥലങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കല്ലേറിൽ സിആര്‍ മഹേഷ് എംഎല്‍എയ്ക്കും സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. തുടർന്ന് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
തൊടുപുഴയിൽ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളിൽ എൽഡിഎഫ് പ്രവർത്തകർ കൊടി നാട്ടാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പൊലീസും നേതാക്കളും ചേർന്ന് പരിഹരിക്കുകയായിരുന്നു. നെയ്യാറ്റിൻകരയിൽ കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. മഴ പെയ്യുന്നതിനിടെയും കെഎസ്ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇത് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് പൊലീസും ലാത്തിവീശി. കൊല്ലം പത്തനാപുരത്ത് യുഡിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.
Widespread violence