---
title: "കൃഷിയെ സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാത ഒരുക്കി തരണം: പട്ടുവം പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി"
english_title: "Petition submitted to Pattuvam Panchayat President"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/170842/petition-submitted-to-pattuvam-panchayat-president"
published_at: "2023-12-20T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582ec210a827_news-card.jpg"
keywords: []
---

# കൃഷിയെ സംരക്ഷിക്കുന്നതിന് വേണ്ടി നടപ്പാത ഒരുക്കി തരണം: പട്ടുവം പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി

> **Lead Summary:** **പട്ടുവം: **കൃഷിയുടെ പേരിൽ മൂന്ന് സെന്റ് സ്ഥലമുള്ളവർക്ക് ഒരു വീട് പോലും വെക്കാൻ നൂറായിരം നിയമങ്ങൾ നിലനിൽക്കുന്ന ഈ കേരളത്തിൽ പണ്ട് കാലത്ത് കൃഷിചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്തിയ പല കൃഷിയിടങ്ങളും ഇന്ന് നമുക്ക് സംരക്ഷിക്കാൻ സാധിക്കാത്ത വിധത്തിൽ കാട് കയറി ഉപയോഗശൂന്യമായി കിടക്കുകയും മനുഷ്യജീവന് ഭീഷണിയാ പല വന്യ മൃഗങ്ങളും വാസാകേന്ദ്രമാക്കി വെച്ചിരിക്കയാണ്. ഇതിന് പ്രധാനകാരം ജനങ്ങൾക്ക് ആ പ്രദേശവുമായി ബന്ധപ്പെടാനുള്ള യാത്രാ സൌകര്യമില്ല എന്നുള്ളതാണ്.

## Article Content

**പട്ടുവം: **കൃഷിയുടെ പേരിൽ മൂന്ന് സെന്റ് സ്ഥലമുള്ളവർക്ക് ഒരു വീട് പോലും വെക്കാൻ നൂറായിരം നിയമങ്ങൾ നിലനിൽക്കുന്ന ഈ കേരളത്തിൽ പണ്ട് കാലത്ത് കൃഷിചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്തിയ പല കൃഷിയിടങ്ങളും ഇന്ന് നമുക്ക് സംരക്ഷിക്കാൻ സാധിക്കാത്ത വിധത്തിൽ കാട് കയറി ഉപയോഗശൂന്യമായി കിടക്കുകയും മനുഷ്യജീവന് ഭീഷണിയാ പല വന്യ മൃഗങ്ങളും വാസാകേന്ദ്രമാക്കി വെച്ചിരിക്കയാണ്. ഇതിന് പ്രധാനകാരം ജനങ്ങൾക്ക് ആ പ്രദേശവുമായി ബന്ധപ്പെടാനുള്ള യാത്രാ സൌകര്യമില്ല എന്നുള്ളതാണ്.

   ഇത് പോലുള്ള സ്ഥലങ്ങൾ കൃഷിവകുപ്പ് അന്വേഷിച്ച് കണ്ടെത്തി അവിടേക്കുള്ള അടിസ്ഥാന സൌകര്യമൊരിക്കിക്കൊടുത്താൽ ജനങ്ങൾക്ക് അവരുടെ കൃഷിയിടം ഇടക്കിടെ സന്ദർശിക്കാനും കൃഷിചെയ്യാനും നല്ലൊരൊവസരമായിരിക്കും.

> രണ്ടാം വാർഡിൽ ഒരുകാലത്ത് ഏക്കർ കണക്കിന് തെങ്ങ് കൃഷി നടത്തിയിരുന്ന ഒരു പ്രദേശമാണ് " മൂരൂൽ" എന്ന് നാം അറിയപ്പെടുന്ന സ്ഥലം. ഇന്ന് വന്യജീവിസങ്കേതമായി മാറിയിരിക്കുകയാണ് ആ പ്രദേശത്തേക്ക് കൃഷിയെ സംരക്ഷിക്കുന്നിന് വേണ്ടി നല്ലൊരു നടപ്പാതയൊരിക്കിത്തരണം അന്ന് അഭ്യർത്ഥിച്ച് വാർഡ് മെംബർ മഠത്തിൽ സീനത്തും അബുദാബി കെ എം സി സി പട്ടുവം പഞ്ചായത്ത് ഭാരവാഹിയും പൊതുപ്രവർത്തകനുമായ കെ പി നൌഷാദ് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ന് നിവേദനം സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/170842/petition-submitted-to-pattuvam-panchayat-president)