ഷാർജ: ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റും ഓവർസീസ് ന്യൂസ് ഇനീഷ്യേറ്റീവുമായ അനിൽ അടൂർ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. യാബ് ലീഗൽ സർവീസസ് എച്ച് ആർ അഡ്വ. ലുഅയ്യ് അബൂ അംറ മൊമന്റോ നൽകി അദ്ദേഹത്തെ സ്വീകരിച്ചു.

ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സി ഇ ഒ സലാം പാപ്പിനിശ്ശേരി സന്നിഹിതനായിരുന്നു. സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ യാബ് ലീഗൽ സർവീസസിൽ ഇന്ത്യക്കും പുറത്തും പ്രവാസികൾക്ക് വേണ്ടി നടത്തുന്ന നിയമസഹായത്തേയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെയും അനിൽ അടൂർ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു.
യാബ് ലീഗൽ സർവീസസ് ബിസിനസ് ഡവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ഖാദർ, അഡ്വ. ഷൗക്കത്ത് സഖാഫി, അഡ്വ.സൽമാൻ സഖാഫി , ഷഫ്ന ഹാറൂൺ എന്നിവർ പങ്കെടുത്തു.
Asianet Senior Vice President Anil Adoor visited Yab Legal Services