ബക്കളം മടയിച്ചാൽ കോളനിക്ക് സമീപം താമസിക്കുന്ന ഇതര സംസ്ഥാന കുടുംബത്തിന് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ജനൽ ചില്ലുകൾ കല്ലുകൊണ്ടും വടി കൊണ്ടും തകർത്ത നിലയിലാണ്. ഡൽഹി സ്വദേശിയായ സുധീർ സിങ്ങും ഇയാളുടെ ഭാര്യയും മക്കളും മാതാപിതാക്കളും താമസിക്കുന്ന വീടിന് നേരെയാണ് ഇന്നലെ രാത്രി ഏഴംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്.

മൂന്നുവർഷമായി ഇവിടെ താമസിച്ചു വരികയാണ് ഇവർ. കണ്ടാൽ അറിയുന്ന ഒരാൾ ഉൾപ്പെടെയുള്ളവർക്കെതിരെ സുധീർ സിംഗ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
attack against home